കൊച്ചന്നൂർ സ്വദേശിയെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
വടക്കേക്കാട്: കൊച്ചന്നൂർ സ്വദേശിയെ കൊച്ചന്നൂരിലെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അങ്ങാടി പറമ്പിൽ വീട്ടിൽ അയ്യപ്പൻ്റെ മകൻ 46 വയസ്സുള്ള ആനന്ദനാണ് മരിച്ചത്. ആനന്ദനെ കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊച്ചന്നൂരിലുള്ള ബന്ധുവിന്റെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് തൊഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.