ദേശീയ ഭരണഘടന ദിനം ആചരിച്ചു

ദേശീയ ഭരണഘടന ദിനം ആചരിച്ചു 



വെളിയങ്കോട്: എംടിഎം കോളേജ് എൻ എസ് എസ് യൂണിറ്റും റീഡേഴ്സ് ക്ലബ്ബും ലൈബ്രറിയും സംയുക്തമായി ദേശീയ ഭരണഘടന ദിനം ആചരിച്ചു. ലോകത്തെ ഏറ്റവും ശ്കതമായ ഭരണഘടനയാണ് ഇന്ത്യൻ ജനനതയുടെ ആത്മധൈര്യമെന്ന് പരിപാടി ഉദ്‌ഘാടനം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ പ്രീഷ്മ പറഞ്ഞു. ഭരണഘട നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ലൈബ്രെറിയൻ ഫൈസൽ ബാവ സംസാരിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഭരണഘടനയെ കുറിച്ചുള്ള അറിവ് ഓരോരുത്തരിലും ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ് എന്നും, നമ്മുടെ ഭാരണഘടന പൗരന് നൽകുന്ന സുരക്ഷയും സ്വാതന്ത്ര്യവും നില നിൽക്കണം, അതിനെതിരെ ഉയരുന്ന ഏതൊരു നീക്കവും പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം നമ്മളിൽ നിക്ഷിപ്തമാണ് എന്നും അദ്ദേഹം പറഞ്ഞു. ഭരണ ഘടനയുടെ ആമുഖത്തിന്റെ ഇംഗ്ളീഷിലുള്ളത് സന നാജിയയും മലയാളത്തിലുള്ളത് ജാസിജയും വായിച്ചു. തുടർന്ന് പ്രതിജ്ഞ ചൊല്ലി.



Previous Post Next Post