ഏകദശി ആഘോഷവും ബാലനരസിംഹമുദ്ര സമര്‍പ്പണവും
കരിക്കാട്: കരിക്കാട് പട്ടിമുറി ശ്രിബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തിലെ ഏകാദശി ആഘോഷവും ബാലനരസിംഹമുത്ര സമര്‍പ്പണവും ചൊവ്വാഴ്ച നടക്കും. രാവിലെ മുതല്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്കും നവകം, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകള്‍ക്കും തന്ത്രി പാലക്കാട്ടിരി നാരായണന്‍ നമ്പുതിരി, മേല്‍ ശാന്തി കുഴിയാംകുന്നത്ത് നാരായണ പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മ്മികത്വം വഹിക്കും. ഉച്ചക്ക് ഏകാദശി ഊട്ട് നടക്കും. വൈകീട്ട് 6-ന് ക്ഷേത്രകലകളുടെ പ്രോത്സാഹനത്തിനായി ബാലനരസിംഹമുദ്ര പുരസ്‌ക്കാരം യുവ തിമില കലാകാരന്‍ കലാമണ്ഡലം വിനയന് സമ്മാനിക്കും. തുടര്‍ന്ന് ചോറ്റാനിക്കര വിജയന്‍ മാരാര്‍(തിമില), ചെര്‍പ്പുളശ്ശേരി ശിവന്‍(മദ്ദളം), വരവൂര്‍ മണികണഠന്‍(കൊമ്പ്), കാട്ടുകുളം ജയന്‍(ഇലത്താളം), തിരുവാലത്തൂര്‍ ശിവന്‍(ഇടക്ക) എന്നിവരുടെ പ്രമാണത്തിലുള്ള പഞ്ചവാദ്യത്തോടെ വിളക്കെഴുന്നള്ളിപ്പ് നടക്കും. ഇടക്ക് പ്രദക്ഷിണത്തോടും അത്താഴപുജയോടും കൂടി രാത്രി നട അടക്കും. ബുധനാഴ്ച രാവിലെ വിശേഷാല്‍ പൂജകളും വൈകീട്ട് ദ്വാദശി വാരമിരിക്കുലും തുടര്‍ന്ന് ദ്വാദശി ഊട്ടും നടക്കും.