ചിറമനെങ്ങാട് ഗ്രാമീണ വായനശാല ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു

ചിറമനെങ്ങാട് ഗ്രാമീണ വായനശാല ഗാന്ധി ജയന്തി ദിനാഘോഷം സംഘടിപ്പിച്ചു 



ചിറമനെങ്ങാട് ഗ്രാമീണ വായനശാല ഗാന്ധി ജയന്തിയോടനുബന്ധിച്ച് മാലിന്യ മുക്തനവകേരള യജ്ഞം ക്യാമ്പയിൻ്റെ ഭാഗമായി വായനശാലയുടെ പരിസര പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വായനശാല പ്രസിഡൻ്റ് എംകെ സുനിൽകുമാർ നേതൃത്വം നൽകി.ചടങ്ങിൽ വായനശാല മുൻ സെക്രട്ടറി ഗോവിന്ദൻ താഴത്തെ പുരയ്ക്കൽ ഗാന്ധി സ്മരണ പുതുക്കി സംസാരിച്ചു. ലൈബ്രേറിയൻ വി കെ ശശികുമാർ നന്ദി പറഞ്ഞു.രാമകൃഷ്ണൻ, വി. കെ ശശികുമാർ, വിഷ്ണു,പി വി ഹരിദാസ്, പി മോഹനൻ, കെ എം സുഭാഷ്, പി സുനീഷ് (ബാബു ), യു എസ് ഗോപിനാഥ്, രമേശ്‌എന്നിവർ പങ്കെടുത്തു.



Previous Post Next Post