കുളത്തിൽ വീണ അമ്മയെയും കുട്ടിയെയും രക്ഷപ്പെടുത്തി നാടിന് അഭിമാനമായി ചെമ്മണ്ണൂർ സ്വദേശികളായ സൽജിത്തും,അനിലിനും

കുളത്തിൽ വീണ അമ്മയെയും കുട്ടിയെയും രക്ഷപ്പെടുത്തി നാടിന് അഭിമാനമായി ചെമ്മണ്ണൂർ സ്വദേശികളായ സൽജിത്തും,അനിലിനും 



കുന്നംകുളം: കുളത്തിൽ വീണ അമ്മയെയും മകളെയും രക്ഷപ്പെടുത്തി നാടിന് അഭിമാനമായി ചെമ്മണ്ണൂർ സ്വദേശികളായ ഊട്ടു മാടത്തിൽ വീട്ടിൽ സൽജിത്തും, കൊട്ടിലിങൽ വീട്ടിൽ അനിലനും, ചെമ്മണ്ണൂർ പുത്തൻ കുളത്തിൽ വീണ അമ്മയെയും കുട്ടിയെയുമാണ് ഇരുവരും രക്ഷിച്ചത്. കുളത്തിലെ മീനുകൾക്ക് ഭക്ഷണം കൊടുക്കാൻ പോയ സമയത്താണ് അമ്മയും കുട്ടിയും കുളത്തിലേക്ക് വീണത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഇരുവരും എടുത്തുചാടി അമ്മയെയും കുട്ടിയെയും രക്ഷിക്കുകയായിരുന്നു. മേഖലയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായ ഇരുവരും ഗ്രാമീണ വായനശാല സപ്തതി ആഘോഷ പ്രവർത്തനങ്ങളിൽ മുൻനിര സാന്നിധ്യമായിരുന്നു.



Previous Post Next Post