എഫ്എസ്ഇടിഒ കുന്നംകുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.

 എഫ്എസ്ഇടിഒ കുന്നംകുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു.



കുന്നംകുളം: യുദ്ധവെറിക്കെതിരെ മാനവികതയുടെ സന്ദേശം ഉയർത്താം, അധിനിവേശങ്ങൾക്കെതിരെ ജനകീയ പ്രതിരോധം തീർക്കാം എന്ന മുദ്രാവാക്യമുയർത്തി എഫ്എസ്ഇടിഒ കുന്നംകുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷനിൽ

സംഘടിപ്പിച്ച യുദ്ധവിരുദ്ധ കൂട്ടായ്മ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റിയംഗം സാജൻ ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം ഷർമ്മിള അധ്യക്ഷയായി.

എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി സി എസ്. രഘുനന്ദനൻ, എൻജിഒ യൂണിയൻ ഏരിയ സെക്രട്ടറി കെ ആർ. പ്രേംരാജ് എന്നിവർ സംസാരിച്ചു.



Previous Post Next Post