പിണറായി വിജയൻ കേരളം കണ്ട കഴിവ്കെട്ട മുഖ്യമന്ത്രിയെന്ന് - വെൽഫെയർ പാർട്ടി
എരുമപ്പെട്ടി : ആർ.എസ്.സുമായി നടത്തിയ രഹസ്യ ധാരണകളുടെ വസ്തുതകൾ പുറത്ത് വരുമ്പോൾ ആരോപണ വിധേയനായ മുഖ്യമന്ത്രി വിദ്വേഷ പ്രചാരണങ്ങൾ നടത്തി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും കേരളം കണ്ട കഴിവ്കെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡൻ്റ് നവാസ് എടവിലങ്ങ് . വെൽഫെയർ പാർട്ടി എരുമപ്പെട്ടി പഞ്ചായത്ത് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറിന്റെ ഉന്മൂല രാഷ്ട്രീയത്തിന്റെ പാത പിന്തുടർന്നുകൊണ്ട് കേരള മുഖ്യനും ആഭ്യന്തരവകുപ്പും നടത്തുന്ന പേക്കൂത്തുകൾ ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച പാർട്ടി ജില്ല എക്സിക്യൂട്ടിവ് അംഗം കെ. കെ. ഷാജഹാൻ വ്യക്തമാക്കി . വെൽഫെയർ പാർട്ടി മണ്ഡലം കമ്മറ്റിയംഗം സി എം അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. പുതിയ കാലയളവിലേക്കായി തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭാരവാഹികളെ മണ്ഡലം സെക്രട്ടറി എം എ കമറുദ്ദീൻ പ്രഖ്യാപിച്ചു.കുന്നംകുളം മണ്ഡലം പ്രസിഡണ്ട് റഫീഖ് എം എച്ച് , ജില്ല കമ്മറ്റിയംഗം സുലേഖ അസീസ്, പഞ്ചായത്ത് കമ്മറ്റിയംഗം ഹസൻ ചിറ്റണ്ട എന്നിവർ സംസാരിച്ചു . പുതിയ കാലയളവിലേക്കായി
പ്രസിഡൻ്റായി അഷ്റഫ് മങ്ങാടിനെയും സെക്രട്ടറിയായി അബ്ദുൽ അസീസ് സി. എമ്മിനെയും ട്രഷറർ ആയി സുഹൈൽ കെ എച്ചിനേയും തെരഞ്ഞെടുത്തു.