സർവക്ഷിയോഗം വിളിച്ച് വാർഡ് അതിർത്തി നിർണയം സുതാര്യ മാ ക്കണം: കെപി നൗഷാദ് അലി
നന്നംമുക്ക്:സർവക്ഷിയോഗം വിളിച്ച് വാർഡുകളുടെ അതിർത്തിനിർണയം നടത്താൻ തദ്ദേശ സ്വയം ഭ രണ സെക്രട്ടറിമാർ തയാറാകണമെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദ് അലി ആവശ്യപ്പെട്ടു. നന്നംമുക്ക് മണ്ഡലം കോൺഗ്രസ് മിഷൻ 2025 പഠനക്യാമ്പ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാഹിർ അലുങ്ങൽ അധ്യക്ഷതവഹിച്ചു.മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശാന്തിനീ രവീന്ദ്രൻ പതാക ഉയർത്തി.അഡ്വ:എൻ എ ജോസഫ്, ഫാറൂഖ് പടിഞ്ഞാറങ്ങാടി ,അഡ്വ: എ എം രോഹിത്, അഡ്വ: സിദ്ധീഖ് പന്താവൂർ, ഷാജി കാളിയേത്തേൽ,പി ടി കാദർ,കെ മുരളീധരൻ, പ്രണവം പ്രസാദ്,എം വി ഉണ്ണികൃഷ്ണൻ, അബ്ദുൾ ജലാൽ പന്തേൻകാടൻ തുടങ്ങിയവർ സംസാരിച്ചു.