നവീകരിച്ച വായനശാല മുറ്റം ഉദ്ഘാടനവും ഗാന്ധി ജയന്തി ദിനാചരണവും നടത്തി
നവീകരിച്ച ഗാന്ധി ശതാബ്ദി വായനശാല മുറ്റം ഉദ്ഘാടനവും ഗാന്ധി ജയന്തി ദിനാചരണവും നടത്തി. വായനശാല പ്രസിഡൻ്റ് ശശി പൂവത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ചൊവ്വന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് ചിത്ര വിനോഭാജി നവീകരിച്ച മുറ്റത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് മഹാത്മാ ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മറ്റം ഹൈ സ്കൂൾ അധ്യാപകനും എൻസിസി തൃശൂർ 24 കേരള ബെറ്റാലിയൻ മേജറുമായ സ്റ്റൈജു മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ബാലവേദി അംഗങ്ങളുടെ ക്വിസ് മത്സരത്തിൽ 20 കുട്ടികൾ പങ്കെടുത്തു.
പുതുശ്ശേരി സ്കൂൾ റിട്ട.ഹെഡ് മാസ്റ്റർ ഫ്രാൻസിസ് കിടങ്ങൻ ക്വിസ് മാസ്റ്റർ ആയിരുന്നു.ചടങ്ങിൽ 8,9 വാർഡ് മെമ്പർമാരായ വിമല സിപി , പ്രമേഷ് കുമാർ
വായനശാല സെക്രട്ടറി എം കൃഷ്ണദാസ്, വൈസ് പ്രസിഡൻ്റ് ചന്ദ്രശേഖരൻ, ജോയിൻ്റ് സെക്രട്ടറി കിഷോർ കമ്മിറ്റി അംഗങ്ങളായ ജോഷി, ജമാൽ, പുരുഷോത്തമൻ, ജാൻസി ധർമ്മൻ, സെബിയ ലൈബ്രേറിയൻ സിസിലി ചാക്കോ വയോജന കൺവീനർ ബാലകൃഷ്ണൻ അംഗങ്ങളായ കുമാരൻ മേഞ്ചേരി, കലാകാരൻ, ശശി കളരിക്കൽ, എ കെ ഹംസ, പി എ അശോകൻ, ടോണി ടിവി, കുട്ടപ്പൻ എംവി, രാജൻ കോമ്പ്ര, ചന്ദ്രൻ പികെ, മിഥുൻ മേഞ്ചേരി, സത്യൻ പൂവ്വത്ത്, അംഗൺവാടി ടീച്ചർ ലളിത, കുഞ്ഞുമോൾ, അംബിക, ഗീത, ടെസില, മിനി സുരേഷ്, മിസ്സിസ് ടോണി തുടങ്ങി നിരവധി പേർ പങ്കെടുത്തു.