ഗാന്ധിജയന്തി; കുന്നംകുളം ചെയ്മ്പർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ഗാന്ധിജയന്തി; കുന്നംകുളം ചെയ്മ്പർ ഓഫ് കൊമേഴ്സ് യൂത്ത് വിങ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.



കുന്നംകുളം: ചെയ്മ്പർ ഓഫ് കോമേഴ്സിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് യൂത്ത് വിംങ്ങിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പരിപാടിയുടെ ഉദ്ഘാടനം ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ സെക്രട്ടറി എം കെ പോൾസൺ നിർവഹിച്ചു. യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ജിനീഷ് തെക്കേക്കരയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ചെയ്മ്പർ സെക്രട്ടറി കെ എം അബൂബക്കർ, യൂത്ത് വിംഗ് സെക്രട്ടറി ജോൺ മാത്യു, ട്രഷറർ ഗിൽബർട്ട് പാറമേൽ , വനിതാ വിംഗ് പ്രസിഡണ്ട് ജയ്മോൾ ബാബു, സെക്രട്ടറി ജിനി ജയ്മോൻ, സ്പോർട്സ് വിംഗ് സെക്രട്ടറി ടിജോ ചെറുവത്തൂർ, മാതൃസംഘടന, യൂത്ത് വിംഗ് , വനിതാ വിംഗ് , സ്പോർട് വിംഗ് എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ പങ്കെടുത്തു .



Previous Post Next Post