കുന്നംകുളത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതനായ വയോധികൻ മരിച്ചു.
കുന്നംകുളം: മത്സ്യ മാർക്കറ്റിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തിയ അജ്ഞാതനായ വയോധികൻ മരിച്ചു. ഇന്നലെയാണ് മത്സ്യ മാർക്കറ്റിന് സമീപം വയോധികനെ വീണുകിടക്കുന്ന നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണം സംഭവിച്ചു. വിവരം ലഭിക്കുന്നവർ.04885222211 നമ്പറിൽ ബന്ധപ്പെടുക.