കേടിഡിഒ ജനറൽബോഡിയോഗം നടന്നു.

 കേടിഡിഒ ജനറൽബോഡിയോഗം നടന്നു.



ഗുരുവായൂർ:കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ (KTDO) ജനറൽ ബോഡിയോഗം ഗുരുവായൂർ മുൻസിപ്പൽ ലൈബ്രറി ഹാളിൽ വച്ച് നടന്നു. മോട്ടോർ വാഹന ഉദ്യോഗസ്ഥൻ ജിയോ J വാഴപ്പിള്ളി (AMVI) യോഗം ഉദ്ഘാടനം ചെയ്തു. സിനിമാതാരം ശിവജി ഗുരുവായൂർ മുഖ്യാതിഥി ആയിരുന്നു. സോൺ പ്രസിഡന്റ് ഗോപി ചൂണ്ടൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ട്രഷറർ സജീഷ് ഗുരുവായൂർ, ജില്ലാ സെക്രട്ടറി ആഷിക് , ജില്ലാ പ്രസിഡന്റ് ശ്രീനി വെളിയത്ത് ജില്ലാ ട്രഷറർ മഹേഷ് തമ്പുരാൻപടി രക്ഷാധികാരി സുജിത്ത് കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു. സോൺ സെക്രട്ടറി ജോർജോ അഞ്ഞൂർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പുതിയ ഭാരവാഹികൾ ആയി ഫെബിൻ കരുവന്തല ( സെക്രട്ടറി)

  ഷെരീഫ് കേച്ചേരി (പ്രസിഡണ്ട്)

 ഗോപി ചൂണ്ടൽ ( രക്ഷാധികാരി)

 സലിം എടക്കഴിയൂർ ( ട്രഷറർ ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.



Previous Post Next Post