തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികോത്സവത്തിന് കുന്നംകുളത്ത് തിരി തെളിഞ്ഞു.

തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികോത്സവത്തിന് കുന്നംകുളത്ത് തിരി തെളിഞ്ഞു. 



കുന്നംകുളം: തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കായികോത്സവത്തിന് കുന്നംകുളത്ത് തിരി തെളിഞ്ഞു. കുന്നംകുളം സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന റവന്യൂ ജില്ലാ കായികോത്സവം കുന്നംകുളം എംഎൽഎ എസി മൊയ്തീൻ ഉദ്ഘാടനം ചെയ്‌തു. കുന്നംകുളം നഗരസഭാ ചെയർപേഴ്സൺ സീതാ രവീവേന്ദ്രൻ യോഗത്തിൽ അധ്യക്ഷയായി.99 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. എല്ലാ വിഭാഗം വെയിറ്റ് ത്രോ മത്സരങ്ങളും സെൻ്റ് ജോൺസ് ബഥനി കോൺവെൻ്റ് ഹയർ സെക്കൻഡറി സ്കൂ‌ളിൽ നടക്കും. മത്സരങ്ങൾ 23ന് സമാപിക്കും. അത്ലറ്റിക്സ് മത്സരങ്ങൾക്ക് മുൻപേ ആരംഭിച്ച 38 ഗെയിംസ് മത്സരങ്ങൾ ശനിയാഴ്ച സമാപിച്ചുവെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ എ.കെ അജിതകുമാരി അറിയിച്ചു. സ്റ്റേറ്റ് സിലബസിൽ പഠിക്കുന്ന

ഗൾഫ് രാജ്യങ്ങളിലെ സ്‌കൂളു കളിലെ വിദ്യാർഥികൾ മേളയിൽ പങ്കെടുക്കും. ഇതാദ്യമായാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ എത്തുന്നത്. ക്രേസ്കൺട്രി മത്സരങ്ങൾ പന്നിത്തടത്ത് വച്ചായിരിക്കും. ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് കായികമേള നടത്തിപ്പ്. എല്ലാ വിദ്യാർഥികൾക്കും ഭക്ഷണ, കുടിവെള്ള സൗകര്യം ഏർപ്പെടുത്തും. 12 ഉപജില്ലയിൽ നിന്ന് ഒന്നു മുതൽ മൂന്നു സ്ഥാനങ്ങൾ നേടിയവരാണ് പങ്കെടുക്കുന്നത്.


ജില്ലകളിലെ ഒന്നും രണ്ടും സ്ഥാനക്കാർ നവംബർ നാലിന് കൊച്ചിയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായിക മേളയായ 'സ്കൂ‌ൾ ഒളിംപിക്സിൽ പങ്കെടുക്കാൻ യോഗ്യരാണെന്ന്‌ ജില്ലാ സ്പോർട്‌സ് കോഡിനേറ്റർ എ.എസ് മിധിൻ, ആർ.ഡി.എസ്.ജി.എ സെക്രട്ടറി കെ .കെ മജീദ്, ജേക്കബ് ജെ. ആലപ്പാട്ട് എന്നിവർ അറിയിച്ചു.



Previous Post Next Post