" ആർത്തി " ആദ്യ പ്രദർശനവും അണിയറപ്രവർത്തകരെ ആദരിക്കലും നടന്നു -

 " ആർത്തി " ആദ്യ പ്രദർശനവും അണിയറപ്രവർത്തകരെ ആദരിക്കലും നടന്നു - 



കേച്ചേരി : ഫാദർ ഡേവീസ് ചിറമ്മലിൻ്റെ ആശയത്തിന് ജോജി പോന്നോർ തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ആർത്തി ഷോർട്ട് ഫിലിമിൻ്റെ ആദ്യ പ്രദർശനവും ഇതിൻ്റെ അണിയറ പ്രവർത്തകരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഫാദർ ഡേവിസ് ചിറമ്മലും ജോജിയുമാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ളത്. കേച്ചേരി തണ്ടിലം സെൻറ് ആൻ്റണീസ് ദേവാലയത്തിൽ വെച്ചാണ് ഇതിൻ്റെ ആദ്യ പ്രദർശനം നടന്നത്. നിരവധി പ്രേക്ഷകർ ചിത്രം കണ്ട് വളരെ നല്ല അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഈ കൊച്ചു സിനിമയുടെ ഭാഗമായ എല്ലാ കലാപ്രവർത്തകരേയും തണ്ടിലം ഇടവകയുടെ നേതൃത്വത്തിൽ ഉപഹാരം നല്കി ആദരിച്ചു. ചടങ്ങിൽ തണ്ടിലം ഇടവകാംഗം ഡോ. പി.വി ഔസേപ്പ് ഡോ.ബാബു സി പി , ലിംജി സിജോ, ഫ്രെഡി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു. .



Previous Post Next Post