ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി

 ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി



കുന്നംകുളം:ഗാന്ധി ജയന്തി ദിനത്തിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആർത്താറ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സംഗമവും പുഷ്പാർച്ചനയും നടത്തി.ആർത്താറ്റ് മണ്ഡലം പ്രസിഡന്റ്‌ മിഷ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ച് പതാക ഉയർത്തി. ഡിസിസി സെക്രട്ടറി ബിജോയ്‌ ബാബു ഉൽഘാടനം ചെയ്തു. കൗൺസിലർ ലബീബ് ഹസ്സൻ, എംഎസ് സുഗുണൻ, അഡ്വ.പിൽജോ വർഗീസ്, എസ്.സുബ്രമുണ്യൻ,സി കെ ഷാജി, വി എം രാജേഷ്,ബൈജു കല്ലായിൽ , സെബാസ്റ്റ്യൻ എം ടി, സത്യഭാമ, ആബിത, ലളിത, ഉണ്ണിനായർ,എന്നിവർ പങ്കെടുത്തു.



Previous Post Next Post