അനധികൃത മദ്യ വില്പന; ചൂണ്ടൽ സ്വദേശി കുന്നംകുളം എക്സൈസിന്റെ പിടിയിൽ

 അനധികൃത മദ്യ വില്പന; ചൂണ്ടൽ സ്വദേശി കുന്നംകുളം എക്സൈസിന്റെ പിടിയിൽ 



കുന്നംകുളം: അനധികൃത മദ്യ വില്പന നടത്തിയ സംഭവത്തിൽ ചൂണ്ടൽ സ്വദേശിയെ കുന്നംകുളം റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ചൂണ്ടൽ തെക്കേകുന്ന് സ്വദേശി കുഴിപ്പുള്ളി വീട്ടിൽ 42 വയസ്സുള്ള ഷിബുവിനെയാണ് കുന്നംകുളം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ മണികണ്ഠന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. അവധി ദിവസങ്ങളിൽ ഉൾപ്പെടെ പ്രതി അനധികൃത മദ്യ വില്പന നടത്തുന്നുണ്ടെന്ന് എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.മദ്യ വില്പനയ്ക്കായി ഉപയോഗിച്ച തൊണ്ടിമുതലുകൾ എക്സൈസ് കസ്റ്റഡിയിലെടുത്തു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ കെഎൻ മോഹൻദാസ്,പിജി ശിവശങ്കരൻ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.



Previous Post Next Post