ഗാന്ധിജയന്തി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും, സിതാര ക്ലബ്ബും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

 ഗാന്ധിജയന്തി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും, സിതാര ക്ലബ്ബും സംയുക്തമായി ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.



ചിറമനേങ്ങാട് കുന്നംമ്പത്ത് കാവ് ക്ഷേത്രത്തിന് സമീപം ഗാന്ധിജയന്തി ദിനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളും, സിതാര ക്ലബ്ബും സംയുക്തമായി അംഗൻവാടി റോഡ് പരിസരം വൃത്തിയാക്കി. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിനും, റോഡരികിലെ വീട്ടുകാർക്കും മലിനീകരണ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു എന്ന് ചൂണ്ടി കാട്ടി പഞ്ചായത്തിലും പോലീസ് സ്റ്റേഷനിലും പരാതി നൽകുമെന്ന് ഇവർ പറഞ്ഞു.ഒന്നാം വാർഡ് മെമ്പർ രജിത ഷാജി അമ്മാട്ട്,സിത്താര ക്ലബ്‌ അംഗങ്ങളായ ആസാദ്, അഭിനവ്, ശ്രീനാഥ്, അഭിനന്ദ്, കൃഷ്ണദാസ്, ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകാരണ പ്രവർത്തനവും ബോധവൽക്കരണവും നടന്നത്.





Previous Post Next Post