ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി.

 ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി.



കടങ്ങോട്:പഞ്ചായത്ത് പതിനാറാം വാർഡിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചീകരണ പ്രവർത്തനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളും പി എസ് പി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളും നാട്ടുകാരും സംയുക്തമായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.വാർഡ് മെമ്പർ ടെസി ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ കെ മണി ഉദ്ഘാടനം നിർവഹിച്ചു. സീത സുബ്രഹ്മണ്യൻ, സ്മിതാ സന്തോഷ്, ശ്രീകല പ്രദീപ്, ഗീതാ സുബ്രഹ്മണ്യൻ, ഷൈനി സണ്ണി, രണേഷ് കെആർ, പ്രവീൺ, അബ്ദുൽ റഹീം, എന്നിവർ നേതൃത്വം നൽകി.



Previous Post Next Post