ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
വെള്ളറക്കാട്: ചിറമനേങ്ങാട് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കാരേങ്ങൽ അബ്ദുൾ റഹ്മാൻ്റെ മകൻ ഇബ്രാഹിം (47) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 7 മണിയോടെയാണ് മുറിക്കുള്ളിൽ തൂങ്ങി നില്ക്കുന്നത് കണ്ടത്. രാവിലെ 11 മണിക്ക് മൊബൈൽ ഫോൺ വാങ്ങിയതുമായി ബന്ധപ്പെട്ട് വീട്ടിൽ രണ്ട് പേർ വന്നിരുന്നതായി വീട്ടുകാർ പറയുന്നു. തുടർന്ന് പണം നൽകിയില്ലെങ്കിൽ ഫോൺ തിരിച്ചെടുക്കുമെന്ന് വന്നവർ അറിയിച്ചു. തുടർന്ന് സ്വന്തം മുറിയിൽ കയറി ഇബ്രാഹിം വാതിലടക്കുകയായിരുന്നു. സന്ധ്യയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഇബ്രാഹിമിൻ്റെ മാതാവ് വാതിൽ ബലമായി തുറന്ന് നോക്കിയപ്പോഴാണ് മകൻ തൂങ്ങി നിൽക്കുന്നത് കണ്ടത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം
കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ചിറ മനേങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: ഷൈജ, മക്കൾ: ബാദുഷ,ബാസിക്ക്, ഫാസിൽ