ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഗാന്ധി ജയന്തി ദിനാഘോഷവും ശുചീകരണ പ്രവർത്തനങ്ങളും നടത്തി.



കുന്നംകുളം:ഗാന്ധിജയന്തി ദിനാഘോഷത്തിന്റെയും, ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായതിൻ്റെ 100 ാം വാർഷിക ദിനാഘോഷത്തിൻ്റെ ഭാഗമായും ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 നു, ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മ്യതി സംഗമവും, പുഷ്പാർച്ചനയും നടത്തി, ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസായ നെഹ്റു ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ ചൊവ്വന്നൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് വി കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു, ഡിസിസി സെക്രട്ടറി സി ഐ ഇട്ടിമാത്യു യോഗം ഉദ്ഘാടനം ചെയ്തു, ബ്ലോക്ക് സെക്രട്ടറി വർഗ്ഗീസ് ചൊവ്വന്നൂർ, ലതീഷ് കെ ബി,മമ്മാലു കെകെ, ബെന്നി മുരിങ്ങാത്തേരി, പഞ്ചായത്ത് മെമ്പർമാരായ രത്നകുമാരി എ,വിമല സി പി, അയ്മുണ്ണി കാണിപ്പയ്യൂർ തുടങ്ങിയവർ പ്രസംഗിച്ചു,

തുടർന്ന് ഉദയാനഗർ റോഡ് ശുചീകരണം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.സി ബി രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി കെ രമേഷ്, ബ്ലോക്ക് സെക്രട്ടറി വർഗ്ഗീസ് ചൊവ്വന്നൂർ, ബെന്നി മുരിങ്ങാത്തേരി, രവി ഉദയാനഗർ, ലതീഷ് കെ ബി, രത്നകുമാരി എ, മമ്മാലു കെകെ തുടങ്ങിയവർ നേത്യത്വം നൽകി.



Previous Post Next Post