പെരുമ്പിലാവ് അൻസാർ സ്കൂളിൽ ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നൽകി.

 പെരുമ്പിലാവ് അൻസാർ സ്കൂളിൽ ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നൽകി.



പെരുമ്പിലാവ്: അൻസാർ സ്കൂളിൽ ആരോഗ്യകരമായ ഭക്ഷണ രീതികളെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. അൻസാർ സ്കൂളിലെ 300 പേർ ഉൾപ്പെടുന്ന നാച്ചർ ക്ലബ്ബിൻ്റെ ഭാഗമായി കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആരോഗ്യകരമായ ഭക്ഷണ രീതി എന്ന വിഷയത്തിൽ പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ ക്ലാസെടുത്തു. അനാരോഗ്യകരമായ ഭക്ഷണ രീതി പിൻ തുടരുന്ന യുവജനങ്ങൾക്കിടയിൽ 

ആരോഗ്യത്തെ പ്രധാനം ചെയ്യുന്ന ഭക്ഷണ രീതി പിൻതുടരുക എന്ന ലക്ഷ്യത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി പ്രകൃതി സംരക്ഷണ സംഘം നടത്തി വരുന്ന ആരോഗ്യകരമായ ഭക്ഷണ രീതി ശീലമാക്കാം എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ബോധവത്കരണ ക്ലാസ്

നാച്ചർ ക്ലബ് ഇൻ ചാർജ്ജ് റെജി എ.ബി അദ്ധ്യക്ഷത വഹിച്ച ചടങ്ങുകളുടെ ഉദ്ഘാടനം ജൂനിയർ പ്രിൻസിപ്പാൾ മാരായ സാജിത റസാക്ക്, രവ്യ കെ ആർ തുടങ്ങിയവർ ചേർന്ന് നിർവ്വഹിച്ചു. ചടങ്ങിൽ അസിസ്റ്റൻ്റ് ജൂനിയർ നെമീറ കെ.വി , അധ്യാപകരായ ' ടിൻ്റു , സഫ്ന 'ജംഷീദ, സാലിഹ ധനലക്ഷ്മി ,ഫസീല , ഹുദ , നിഷ തോമസ്. തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Previous Post Next Post