മഹിള കോൺഗ്രസ് സേവാദൾ എരുമപ്പെട്ടി മണ്ഡലം കമ്മറ്റി രൂപീകരണവും,ആദരിക്കലും നടന്നു.

 മഹിള കോൺഗ്രസ് സേവാദൾ എരുമപ്പെട്ടി മണ്ഡലം കമ്മറ്റി രൂപീകരണവും,ആദരിക്കലും നടന്നു.



കുന്നംകുളം:മഹിള കോൺഗ്രസ് സേവാദൾ എരുമപ്പെട്ടി മണ്ഡലം കമ്മറ്റി രൂപീകരണവും, മണ്ഡലത്തിൽ നിന്ന് സ്റ്റേറ്റ് സെക്രട്ടറിയായി നോമിനേറ്റ് ചെയ്യപ്പെട്ട സുജാത തുളസിയെ ആദരിക്കലും മണ്ഡലം ഇന്ദിരാഭവനിൽ (കമ്മറ്റി ഓഫീസിൽ ) വെച്ച് സംഘടിപ്പിച്ചു. യുഡിഎഫ് നിയോജക മണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ മുഖ്യപ്രഭാഷകനായ യോഗം. സേവാദൾ ജില്ല പ്രസിഡണ്ട് റീന ജോൺ ഉദ്ഘാടനം ചെയ്തു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ റീന വർഗ്ഗീസ് സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജു നെല്ലുവായ്, കബീർ.എൻ.കെ. പി.എം.യൂസഫ്,നിഷാദ് എം.എം. ,എം.കെ രഘു, സതീശ് ഇടമന എന്നിവർ ആശംസ പ്രസംഗം നടത്തി.റീന വർഗ്ഗീസ്,സുനിതവിശ്വനാഥ് എന്നിവരെ ജില്ല സെക്രട്ടറിമാരായും, കടവല്ലൂർ ബ്ലോക്ക് സേവാദൾ പ്രസിഡണ്ടായി വിനോദിനി മങ്ങാടിനേയും, വൈസ് പ്രസിഡണ്ടായി ആനി ജോസിനേയും, സേവാദൾ മണ്ഡലം പ്രസിഡണ്ടായി സിജി ജോണിനേയും, വൈസ് പ്രസിഡണ്ടായി നസീമ ഷംസുദ്ധീനേയും ജനറൽ സെക്രട്ടറിയായി മിനിയേയും സെക്രട്ടറിയായി സുപ്രിയ സുനീഷിനേയും,

ട്രഷററായി സതി മണികണ്ഠനേയും തിരഞ്ഞെടുത്തു. അമ്പതോളം പ്രവർത്തകർ പങ്കെടുത്തു.



Previous Post Next Post