എസ്ഡിപിഐ ജനജാഗ്രത വാഹനജാഥ കുന്നംകുളത്ത് ആരംഭിച്ചു

എസ്ഡിപിഐ ജനജാഗ്രത വാഹനജാഥ കുന്നംകുളത്ത് ആരംഭിച്ചു

 


കുന്നംകുളം: പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശം ഉയർത്തി എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചിട്ടുള്ള ക്യാമ്പയിന്റെ ഭാഗമായി കുന്നംകുളം മണ്ഡലം പ്രസിഡണ്ട് കെ കെ കബീർ നയിക്കുന്ന വാഹന പ്രചരണ ജാഥ കാഞ്ഞിരക്കോട് നിന്ന് ആരംഭിച്ചു. കാഞ്ഞിരകോട് സെൻററിൽ മണ്ഡലം സെക്രട്ടറി ഷാഹുൽഹമീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ അധ്യക്ഷൻ അഷറഫ് വടക്കൂട്ട് യോഗം ഉദ്ഘാടനം ചെയ്തു. റഫീഖ് കാട്ടാകാമ്പാൽ സംസാരിച്ചു.



Previous Post Next Post