വടക്കേക്കാട് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 വടക്കേക്കാട് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 



വടക്കേകാട്: ഗ്രാമപഞ്ചായത്തും ഡോണേഴ്സ് ഹബ് കേരള ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി തൃശൂർ മെഡിക്കൽ കോളേജ് ബ്ലഡ് സെൻ്റ്റുമായി സഹകരിച്ച് വടക്കേകാട് കല്ലൂർ മദ്രസ്സ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് നബീൽ എൻ എം കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വീട്ടിപറമ്പിൽ ഉൽഘാടനം നിർവ്വഹിച്ചു. കുന്നംകുളം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ വിജയ് കൃഷ്ണ മുഖ്യാതിഥി ആയി. ശ്രിധരൻ മക്കാലിക്കൽ,കെ വി റഷീദ്,രുഗ്മ സുധീർ, മൈമൂന, ഇർഷാദ് മുഹമ്മദ് V.T.P.M ക്ലബ് &നവത ആർട്ട്സ് &സ്പോർട്ട് സ് ക്ലബ് ,സുഭാഷ് വെങ്കളത്ത് ശ്രീ വിനായക സേവ സംഘം എന്നിവർ സംസാരിച്ചു.

തൃശൂർ മെഡിക്കൽ കോളേജ് ബ്ലഡ് സെൻ്റർ മെഡിക്കൽ ഓഫീസർ ഡോ:ആഷ്ലി ബോധവൽക്കരണ ക്ലാസ് എടുത്തു.

DHK സംസ്ഥാന പ്രസിഡൻ്റ് ടിഎസ് സജീഷ് സ്വാഗതവും, തൃശ്ശൂർ ജില്ല സെക്രട്ടറി സിവി നിജു നന്ദിയും പറഞ്ഞു.131 തവണ രക്തദാനം നടത്തിയ ഇടുക്കി ജില്ലാ പ്രസിഡൻറ് സിബിച്ചൻ ജോസഫിനെയും, 100 തവണ രക്തദാനം നടത്തിയ ബദറുദ്ധീൻ അഞ്ചങ്ങാടി യേയും ചടങ്ങിൽ ആദരിച്ചു.85 പേർ രജിസ്റ്റർ ചെയ്ത ക്യാമ്പിൽ 72 പേർ രക്തദാനം നടത്തി.



Previous Post Next Post