അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; പുന്നയൂർ സ്വദേശിയായ പ്രതിക്ക് 30 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.
കുന്നംകുളം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പുന്നയൂർ സ്വദേശിക്ക് 30 വർഷം കഠിനതടവും ഒരു ലക്ഷത്തി അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പുന്നയൂർ എടക്കര സ്വദേശി പുത്തൻ തറയിൽ വീട്ടിൽ 54 വയസ്സുള്ള അഷ്റഫിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി എസ് ലിഷ കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.