സൗഹൃദം സൗഗന്ധികം എസ്എസ്എൽസി 1981- 82 ബാച്ച് സംഗമം : ഒക്ടോബർ 20ന്

 സൗഹൃദം സൗഗന്ധികം എസ്എസ്എൽസി 1981- 82 ബാച്ച് സംഗമം : ഒക്ടോബർ 20ന് 



പറപ്പൂർ സെൻ്റ് ജോൺസ് സ്കൂളിലെ എസ്എസ്എൽസി 1981-82 ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം ഒക്ടോബർ 20-ാം തിയ്യതി ഞായറാഴ്ച കാലത്ത് 10.30 മുതൽ 3.30 വരെ സെൻറ് ജോൺസ് ഹൈസ്കൂളിൽ വച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു . സംഗമം സ്കൂൾ മാനേജറും പറപ്പൂർ ഫെറോന പള്ളി വികാരിയുമായ ഫാ. സെബി പുത്തൂർ ഉദ്ഘാടനം ചെയ്യും . 8, 9, 10 ക്ലാസ്സുകളിൽ ഉന്നത പഠനന നിലവാരം പുലർത്തുന്ന കുട്ടികൾക്ക് ക്യാഷ് പ്രൈസും, ഉപഹാരവും നൽകുമെന്നും വിവിധ വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാച്ചിലെ അംഗങ്ങളുടെ മക്കളെ ആദരിക്കുമെന്നും, അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ഉണ്ടാകുമെന്നും പ്രസിഡണ്ട് ആനന്ദൻ മാസ്റ്റർ, സെക്രട്ടറി സി.എ. ജോസഫ് മാസ്റ്റർ, ട്രഷറർ സി.എ. തോമസ് എന്നിവർ പറഞ്ഞു.



Previous Post Next Post