സംഘർഷം സൃഷ്ടിച്ചതിന് തടവിലായ ബംഗ്ലാദേശികൾക്ക് യു എ ഇ പ്രസിഡന്റ് മാപ്പ് നൽകി

 സംഘർഷം സൃഷ്ടിച്ചതിന് തടവിലായ ബംഗ്ലാദേശികൾക്ക് യു എ ഇ പ്രസിഡന്റ് മാപ്പ് നൽകി



ദുബൈ | ബംഗ്ലാദേശ് കലാപ ദിവസങ്ങളിൽ യു എ ഇയിൽ സംഘർഷം സൃഷ്ടിച്ചതിന് തടവിലാക്കപ്പെട്ട ബംഗ്ലാദേശികൾക്ക് യു എ ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്്യാൻ മാപ്പ് നൽകി. തടവിലായവരിൽ ഭൂരിപക്ഷം പേരെയും വിട്ടയക്കും. ഇവരെ നാടുകടത്തുമെന്ന് യു എ ഇ അറ്റോർണി ജനറൽ ചാൻസലർ ഡോ. ഹമദ് അൽ ശംസി അറിയിച്ചു.


മിക്ക എമിറേറ്റുകളിലും ബംഗ്ലാദേശികൾ സംഘർഷം സൃഷ്ടിച്ചിരുന്നു. ശിക്ഷ റദ്ദാക്കാനും അവരെ രാജ്യത്ത് നിന്ന് നാടുകടത്താനുമാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന്റെ ഉത്തരവ്. അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ട്. എന്നാൽ ഭരണകൂടവും അതിന്റെ നിയമ ചട്ടക്കൂടും സംരക്ഷിക്കപ്പെടുന്ന വിധത്തിലാവണം. രാജ്യത്തിന്റെ നിയമങ്ങളെ മാനിക്കാൻ യു എ ഇയിലെ എല്ലാ നിവാസികളോടും അറ്റോർണി ജനറൽ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെയും ജനങ്ങളുടെയും താത്പര്യങ്ങൾക്ക് ഹാനികരമാകുന്ന പ്രവർത്തനങ്ങളായി ഈ അവകാശം മാറുന്നില്ലെന്ന് ഉറപ്പാക്കണം. കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ ഭരണകൂടം ഒരുക്കുന്നു.


ജൂലൈ 22നാണ് മൂന്ന് ബംഗ്ലാദേശികൾ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം 54 പേരെ നാടുകടത്താൻ ഉത്തരവിട്ടിരുന്നു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് “കൂട്ടായ്മ’യിൽ പങ്കെടുത്തതിന് മറ്റ് 53 പേർക്ക് പത്ത് വർഷവും ഒരു പ്രതിക്ക് 11 വർഷവും കോടതി ശിക്ഷ വിധിച്ചിരുന്നു.പ്രാദേശിക നിയമങ്ങൾ മാനിക്കണമെന്നും നിരോധിത പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ബംഗ്ലാദേശ് നയതന്ത്ര കാര്യാലയം ആവശ്യപ്പെട്ടിരുന്നു



Previous Post Next Post