കേച്ചേരി മുണ്ടൂരിൽ ബസ്സും ബൈക്കും ഇടിച്ച് 20 വയസ്സുകാരനായ ബൈക്ക് യാത്രക്കാരൻ മരിച്ചു.
മുണ്ടൂർ: തൃശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയിൽ മുണ്ടൂർ പെട്രോൾ പമ്പ് പരിസരത്തെ സ്പീഡ് സിഗ്നൽ ക്യാമറയ്ക്കു സമീപത്തായിരുന്നു അപകടം. ബൈക്ക് യാത്രക്കാരനായ കേച്ചേരി മണലി സ്വദേശി രായ്മരക്കാർ വീട്ടിൽ ഷെമീം മകൻ മുഹമ്മദ് അഫ്താബ്(20) അപട സ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഐ ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ലെ 3-ാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്നു. തൃശ്ശൂരിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോകുകയായിരുന്ന ജോണീസ് ലിമിറ്റഡ് സ്റ്റോപ്പ് ബസിനടിയിൽ അഫ്താമ്പിന്റെ ബൈക്ക് കുടുങ്ങുകയായിരുന്നു. പേരാമംഗലം പോലീസ് തുടർന്ന് നടപടികൾ സ്വീകരിച്ചു.ഉമ്മ: ഫാത്തിമ സ്ഹോദരൻ: ഹയാൻ