നഗരത്തിലാകെ കുടിവെള്ളം മുടങ്ങിയത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ- വി.ഡി. സതീശൻ

നഗരത്തിലാകെ കുടിവെള്ളം മുടങ്ങിയത് സര്‍ക്കാരിന്റെ കുറ്റകരമായ അനാസ്ഥ- വി.ഡി. സതീശൻ 



തിരുവനന്തപുരം: നഗരത്തിലെ നാല്‍പത്തി അഞ്ച് വാർഡുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് നാല് ദിവസമായി. ഇന്ന് വൈകീട്ട് നാലിന് പമ്ബിങ് ആരംഭിക്കാൻ കഴിയുമെന്ന മന്ത്രിയുടെ വാക്ക് പാഴായി.






തിരുവനന്തപുരത്ത് എപ്പോള്‍ പമ്ബിങ് ആരംഭിക്കാൻ കഴിയുമെന്നതില്‍ ഒരു വ്യക്തതയുമില്ല. കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് വി.ഡി. സതീശൻ പറഞ്ഞു.




ടാങ്കറില്‍ കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല. അതു തന്നെ പലർക്കും ലഭിക്കുന്നുമില്ല. നഗരവാസികള്‍ വീടുകള്‍ വിട്ട് പോകേണ്ട അവസ്ഥയാണ്. നാളെ സ്കൂളില്‍ പോകേണ്ട കുട്ടികളുടെയും ജോലി ആവശ്യങ്ങള്‍ക്ക് പോകേണ്ടവരുടെയും സ്ഥിതി ദയനീയമാണ്.




റെയില്‍വെ ലൈൻ നിർമ്മാണത്തിന്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്ബോള്‍ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നത്? ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. ഇതേ കുറിച്ച്‌ ഗൗരവമായി അന്വേഷിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടി വേണം. ജനത്തിന്റെ കുടിവെള്ളം മുട്ടിയപ്പോള്‍ ബദല്‍ മാർഗങ്ങള്‍ ഉണ്ടാക്കുന്നതില്‍ കോർപ്പറേഷനും പരാജയപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാൻ കോർപ്പറേഷനും സർക്കാരും അടിയന്തിരമായി ഇടപെടണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.












Previous Post Next Post