ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മുണ്ടൂരിൽ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു.

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മുണ്ടൂരിൽ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു.



കുന്നംകുളം:ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം മുണ്ടൂരിൽ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു.

റോഡിലെ കുഴിയിൽ വീണ് അപകടത്തിപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിലെ മുണ്ടൂരിൽ വച്ചാണ് സംഭവം.കാറിന്റെ മുൻവശത്തെ ഇടതു ടയർ പൊട്ടിയതാണ് കാരണം. കോഴിക്കോട്ടെ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയായിരുന്നു സംഭവം.പേരാമംഗലം പോലീസ് സ്ഥലത്തെത്തി ടയർ മാറ്റിയ ശേഷം ജസ്റ്റിസ് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

നേരത്തെ തൃശൂർ-കുന്നംകുളം റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് റോഡിന്റെ ചില ഭാഗങ്ങളിൽ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ടെങ്കിലും, റോഡിന്റെ മൊത്തത്തിലുള്ള അവസ്ഥ ഇപ്പോഴും ശോചനീയമാണ്.



Previous Post Next Post