മാമി തിരോധനക്കേസ് : ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം

മാമി തിരോധനക്കേസ് : ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം



കോഴിക്കോട്: കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി (മുഹമ്മദ് ആട്ടൂർ) തിരോധനക്കേസില്‍ പൊലീസിനുണ്ടായ വീഴ്ചകളും സംശയങ്ങളും കേസ് പുതുതായി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ പരാതിയായി നല്‍കുമെന്ന് കുടുംബം.



തിരോധാനക്കേസ് അന്വേഷണത്തില്‍ തുടക്കം മുതല്‍ പൊലീസ് അലംഭാവം കാട്ടിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.


മാമിയെ കാണാതായ സംഭവം അന്വേഷിക്കുന്നതിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐ.ജി പി. പ്രകാശിന്റെ മേല്‍നോട്ടത്തിലാണ് സംഘം രൂപീകരിച്ചത്. സി.ബി.ഐ വരണമെന്ന ആവശ്യത്തില്‍ ഇനി എന്ത് നിലപാട് എടുക്കണമെന്നത് നിയമവിദ്ഗരുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പറഞ്ഞു.


കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21 നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. പൊലീസ് ഈ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കിട്ടിയ വിവരങ്ങളൊന്നും കുടുംബത്തിനോട് പറഞ്ഞില്ല. സിസിടിവി ദൃശ്യങ്ങള്‍ കാണിച്ചു തന്നില്ല. ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ച് സംഘത്തെ അറിയിക്കുമെന്നും കുടുംബം പറഞ്ഞു. നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന്‍റെ പുതിയ സംഘത്തിന് കൈമാറി. പുതിയ സംഘം നാളെ കുടുംബത്തിന്‍റെ മൊഴിയെടുത്തേക്കും.




Previous Post Next Post