പരിചയത്തിലുള്ള സി.പി.എമ്മുകാരുടെ ഫേസ്ബുക് വാള്‍ ഒന്ന് നോക്കൂ, നല്ല രസമായിരിക്കും -വി.ടി. ബല്‍റാം
പാലക്കാട്: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി അജിത് കുമാറിനും എസ്.പിമാരായ സുജിത് ദാസിനും ശശിധരനും എതിരെ പി.വി.അൻവർ എം.എല്‍.എയടെ തുറന്ന പോരാട്ടം പാരമ്യത്തിലെത്തിയിട്ടും മിണ്ടാട്ടമില്ലാതെ സോഷ്യല്‍ മീഡിയയിലെ സി.പി.എം, ഇടതുപ്രെഫൈലുകള്‍. സർക്കാറും പാർട്ടിയും പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളിലൊക്കെ 'ക്യാപ്സ്യൂളു'കളുമായി പറന്നെത്തി സോഷ്യല്‍ മീഡിയ നിറയുന്ന 'കടന്നല്‍ കൂട്ടങ്ങളും' ഇപ്പോള്‍ മൗനത്തിലാണ്. ഏത് വിഷയത്തിലും സി.പി.എമ്മിനെ പിന്തുണച്ച് പോസ്റ്റിടുന്നതിന്റെ പേരില്‍ 'ന്യായീകരണ തൊഴിലാളികള്‍' എന്ന ചാപ്പ പതിഞ്ഞ മാധ്യമപ്രവർത്തകരും അധ്യാപകരും പ്രഫഷനലുകളുമടകമുള്ളവരും ഈ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്. ഇവരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം.
'നിങ്ങളുടെ പരിചയത്തിലുള്ള സി.പി.എമ്മുകാരുടേയും ന്യാ.തൊ.ടേയും ഫേസ്ബുക്ക് വാള്‍ കഴിഞ്ഞ മൂന്നാല് ദിവസമായി ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് പോയി നോക്കൂ. നല്ല രസമായിരിക്കും...' എന്നാണ് ബല്‍റാം എഴുതിയിരിക്കുന്നത്. ന്യായീകരണ തൊഴിലാളികള്‍ എന്നതിന് ചുരുക്ക രൂപമായി 'ന്യാ.തൊ.' എന്നാണ് ബല്‍റാം ഉപയോഗിച്ചത്.
'ചിറ്റപ്പനെ വേദനിപ്പിച്ചവരാരും ഗതി പിടിച്ചിട്ടില്ല' എന്നാണ് ഒരാളുടെ പരിഹാസരൂപേണയുള്ള മറുപടി. ഇ.പി. ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയതിനെ ഉദ്ദേശിച്ചാണ് ഈ കമന്റ്. 'അജിത്കുമാറിനെയും പാർട്ടിയെയും ഒരേ സമയം ന്യായീകരിക്കണം പിടിപ്പതു പണി ആണ്... അങ്ങനെ ന്യായീകരിച്ചു ന്യായീകരിച്ചു ന്യായീകരണം അതിന്റെ മൂർദ്ധന്യത്തില്‍ എത്തിയപ്പോ പാർട്ടി സെക്രട്ടറി പറയുന്നത് സർക്കാർ വേറെ പാർട്ടി വേറെ എന്ന ലൈനില്‍. ഓർക്കണം EP യുടെ മകന്റെ വീട്ടില്‍ BJP കേരള പ്രഭാരി വന്നതിനാണ് പുള്ളിയെ കണ്‍വീനർ സ്ഥാനത്ത് നിന്ന് നീക്കിയത്... ഇതിനൊക്കെ ന്യായീകരണം നടത്തുന്നതിന് ഓവർടൈം കൂലി കൊടുക്കണം' എന്ന് വേറൊരാള്‍.
'ചിലർ കുന്നിക്കുരു പെറുക്കി കളിക്കുവാ ' എന്നാണ് ഇടതുസഹയാത്രിക ദീപ നിശാന്തിനെ ലക്ഷ്യമിട്ടുള്ള മറ്റൊരു കമന്റ്. ദീപ നിശാന്ത് കഴിഞ്ഞ ദിവസം കുന്നിക്കുരു പെറുക്കല്‍ മത്സരത്തിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു.
കമന്റുകളില്‍ ചിലത്:
'മരിച്ച വീട്ടില്‍ പോയ ഒരു അവസ്ഥ ആണ്. അരും വരുന്നില്ല പോരാളി ഷാജി വരെ ഉറങ്ങിപ്പോയി ' 'നാട്ടിലെ കല്യാണ ഫോട്ടൊ ഒക്കെയാണുള്ളത് ', 'ഇതൊക്കെ സർക്കാർ അറിയാതെയാണ് എന്ന് പറഞ്ഞാല്‍ ആഭ്യന്തരം ഭരിക്കുന്നത് വാഴയാണോ എന്ന് ചോദിക്കും... ഇനിയെല്ലാം ഞങ്ങള്‍ക്കറിയാമെന്ന് പറഞ്ഞാലോ സംഘികളും ആയിട്ടുള്ള ബന്ധം പുറത്താവും' ''ക്യാപ്സൂളുകള്‍ കിട്ടുന്നില്ല സ്റ്റോക്കില്ല എന്നാണ് എകെജി ഭവനില്‍ നിന്ന് വിളിച്ചപ്പോള്‍ പ്രവർത്തകർക്ക് കിട്ടുന്ന മറുപടി. അത്യാവശ്യം ന്യായീകരിക്കാൻ വേണ്ടി പോലും അത്യാവശ്യത്തിനുള്ള ക്യാപ്സുകള്‍ വരെ കിട്ടാനില്ല .. ''
''അവർ മമ്മുട്ടിയുടെ ബെർത്ത് ഡേ ആഘോഷിക്കുന്ന തിരക്കിലാണ് ഹെ... ''
''മരിച്ച വീട്ടില്‍ കള്ളൻ കയറിയ അവസ്ഥയാണ് ♂️''
'സഖാക്കള്‍ ആകെ നിരാശരാണ്..പിണറായിയുടെ ബിജെപി അന്തർധാര പല തവണ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിട്ടും സഖാക്കള്‍ വിശ്വസിച്ചിരുന്നില്ല.. പോരാത്തതിന് മാധ്യമ സഖാക്കള്‍ അക്കാര്യം ഒരു തമാശ പോലെയാണ് ജനങ്ങളിലേക്ക് എത്തിച്ചിരുന്നത്.. പക്ഷേ ഇപ്പോള്‍ അക്കാര്യത്തില്‍ ഒരു സഖാവിനും സംശയം ഉണ്ടാകാൻ ഇടയില്ലാത്ത വിധം അൻവർ സഖാവ് തന്നെ തെളിയിച്ചു കഴിഞ്ഞു.''
എഡിജിപി യോടൊപ്പം ഇവരും ലീവിലായിരിക്കും
ശരിയാ ആട് കിടന്നിടത്തു പൂട പോലുമില്ല
ആ ന്യായീകരണ തൊഴിലാളികളെ ഇവിടെയും കാണാനേ കിട്ടുന്നില്ല.
ചില വാളുകളില്‍ പോയി നോക്കിയാല്‍ അവാർഡ് പടം ഓടുന്ന സിനിമതിയേറ്റർ ഓർമ്മ വരും.
ശവത്തില്‍ കുത്താം ഇങ്ങിനെ കരുണയില്ലാതെ കുത്തരുത്.
ശാന്തി സമാധാനം.. എന്തൊരു ഇതാണെന്നറിയോ
അവരൊക്കെ നാട് വിട്ടു
ക്യാപ്സൂള്‍ ചോദിച്ചാല്‍ പോലും കിട്ടാനില്ലാത്ത അവസ്ഥ!