സ്വകാര്യ കമ്പനികളുടെ ചങ്കിടിക്കും; വീണ്ടും തകര്‍പ്പന്‍ റീച്ചാര്‍ജ് പ്ലാനുമായി ബിഎസ്‌എന്‍എല്‍
ദില്ലി: ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം കമ്ബനികള്‍ക്ക് മത്സരം നല്‍കുന്ന 4ജി റീച്ചാര്‍ജ് പ്ലാനുമായി വീണ്ടും പൊതുമേഖല കമ്ബനിയായ ബിഎസ്‌എന്‍എല്‍.
82 ദിവസത്തെ വാലിഡിറ്റിയില്‍ ബിഎസ്‌എന്‍എല്ലിന്‍റെ 485 രൂപയുടെ റീച്ചാര്‍ജ് പ്ലാനാണിത്. ഉയര്‍ന്ന ഡാറ്റ ഉപയോഗം ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ഈ റീച്ചാര്‍ജ് പാക്കേജ് തിരഞ്ഞെടുക്കാവുന്നതാണ്.
82 ദിവസത്തെ വാലിഡിറ്റിയിലാണ് 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചിരിക്കുന്നത്. ദിനംപ്രതി 1.5 ജിബി ഡാറ്റ ഇതില്‍ ഉപയോഗിക്കാം. രാജ്യത്തെ ഏത് നെറ്റ്‌വര്‍ക്കിലേക്കും പരിധിയില്ലാതെ കോള്‍ വിളിക്കാം. ഇതിന് പുറമെ ദിവസവും 100 വീതം സൗജന്യ എസ്‌എംഎസും 485 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. ബിഎസ്‌എന്‍എല്ലിന്‍റെ ഈ ചിലവ് കുറഞ്ഞ പ്ലാന്‍ സെര്‍ഫ്-കെയര്‍ ആപ്പില്‍ കാണാം. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌ത ശേഷം മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഒടിപി സമര്‍പ്പിച്ചാല്‍ ഹോം പേജില്‍ തന്നെ 485 രൂപയുടെ റീച്ചാര്‍ജ് പാക്കേജ് ദൃശ്യമാകും.