എഴുതിവെച്ചോളു, കോലിയുടെ പകരക്കാരനാകുക ആ രണ്ടുപേരില്‍ ഒരാള്‍; വമ്പന്‍ പ്രവചനവുമായി പിയൂഷ് ചൗള

എഴുതിവെച്ചോളു, കോലിയുടെ പകരക്കാരനാകുക ആ രണ്ടുപേരില്‍ ഒരാള്‍; വമ്പന്‍ പ്രവചനവുമായി പിയൂഷ് ചൗള



മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ പിന്‍ഗാമിയാകുക ആരെന്ന് പ്രവചിച്ച്‌ മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗള.



ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്ബരക്കൊരുങ്ങുകയാണ് വിരാട് കോലി അടക്കമുള്ള ഇന്ത്യൻ ടീം. ടി20 ലോകകപ്പിനുശേഷം ഇന്ത്യൻ ടീമില്‍ നിന്ന് വിശ്രമമെടുത്ത കോലി ശ്രീലങ്കക്കെതിരായ ഏകദിന പരമ്ബരയില്‍ കളിച്ചെങ്കിലും വലിയ സ്കോര്‍ നേടാതെ പുറത്തായിരുന്നു. 24, 20, 14, എന്നിങ്ങനെയായിരുന്നു ശ്രീലങ്കക്കെതിരെ കോലിയുടെ ബാറ്റിംഗ് പ്രകടനം.


ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35കാരനായ കോലി അടുത്തവര്‍ഷം നടക്കുന്ന ചാമ്ബ്യൻസ് ട്രോഫിക്ക് ശേഷം ഏകദിനങ്ങളില്‍ നിന്നും വിരമിച്ചേക്കുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ പകരക്കാരനാവാന്‍ കഴിയുന്ന താരത്തെ പ്രവചിച്ച്‌ പിയൂഷ് ചൗള രംഗത്തുവന്നിരിക്കുന്നത്. ശുഭ്മാൻ ഗില്ലായിരിക്കും ഇന്ത്യൻ ടീമില്‍ കോലിയുടെ പകരക്കാരനാകുകയെന്ന് ശുഭാങ്കര്‍ മിശ്രയുടെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പിയുഷ് ചൗള പറഞ്ഞു. ഗില്ലിന്‍റെ ടെക്നിക്കും ശൈലിയും കോലിയോട് അടുത്ത് നില്‍ക്കുന്നതാണെന്നും പിയൂഷ് ചൗള വ്യക്തമാക്കി.




Previous Post Next Post