പൊർക്കളേങ്ങാട് ഗ്രാമീണ വായനശാല സപ്തതി ആഘോഷം: സംഘാടകസമിതിയിൽ രൂപീകരിച്ചു.

 പൊർക്കളേങ്ങാട് ഗ്രാമീണ വായനശാല സപ്തതി ആഘോഷം: സംഘാടകസമിതിയിൽ രൂപീകരിച്ചു.



കുന്നംകുളം:പൊർക്കളേങ്ങാട്

ഗ്രാമീണ വായനശാല സപ്തതി ദിനാഘോ പരിപാടികൾ സെപ്റ്റംബർ 21, 22 തിയ്യതികളിൽ വായനശാല പരിസരത്ത് നടക്കും.

സെപ്റ്റംബർ 21 ന് സാംസ്കാരിക സമ്മേളനം, വിജയോത്സവം, കലാപരിപാടികൾ. അതിനു ശേഷം കെ.പി എ സി യുടെ ''മുടിയനായ പുത്രൻ'' നാടകം, അരങ്ങേറും പരിപാടിയുടെ ഭാഗമായി നടന്ന സംഘാടക സമിതി യോഗത്തിൽ കുന്നംകുളം എംഎൽഎ എസി മൊയ്തീൻ രക്ഷാധികാരിയും നഗരസഭാ ചെയർപേഴ്സൺ സീത രവീന്ദ്രൻ ചെയർമാനായും, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷബീർ പി.കെ പ്രോഗ്രാം കമ്മിറ്റി കൺവീനർ ആയും സജീവൻപി.വി, ബിനീഷ്TB,ഷീജ ഭരതൻ അശോകൻ കളത്തിപ്പറമ്പിൽ എന്നിവർ ചെയർമാൻമാരായി വിവിധ കമ്മിറ്റികളും തിരഞ്ഞെടുത്തു.

അശോകൻ പി.ജി, രാധാ കൃഷ്ണൻ സിജി, ശാലി ശശി, സുബിഷ സുദർശൻ, ഷൈജു സി എം,സിന്ധുവിജേഷ്, ശ്രീഹരി സിബി എന്നിവരെ കൺവീനർമാരായും തിരഞ്ഞെടുത്തു.

യോഗത്തിൽ വായനശാല പ്രസിഡണ്ട് പുഷ്പ ജോണ അധ്യക്ഷയായി. വായനശാല സെക്രട്ടറി 

അശോകൻ പി.ജി ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രാജൻ എലവത്തൂർ, താലൂക്ക് അംഗം രാജഗോപാലൻ മാസ്റ്റർ സി കെ ലിജീഷ് , വി എം രാജേഷ് എന്നിവർ പങ്കെടുത്തു. ശാലി ശശി നന്ദി പറഞ്ഞു.



Previous Post Next Post