ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.

 ദേശീയ അദ്ധ്യാപക ദിനം ആചരിച്ചു.



പെരുമ്പിലാവ്: ദേശീയ അദ്ധ്യാപക ദിനം അൻസാർ ട്രൈനിങ് കോളജിൽ വിപുലമായി ആഘോഷിച്ചു. അൻസാർ ഉന്നത വിദ്യാഭ്യാസ ഡയറക്ടർ ഷാജു മുഹമ്മദുണ്ണി അധ്യാപിക ദിന സന്ദേശം നൽകി . നബറ്റ് അംഗീകാരം ലഭിച്ച അൻസാർ ഇംഗ്ലീഷ് സ്കൂളിനെ ആദരിച്ചു. 

ഡോ. നജീബ് മുഹമ്മദ് (അൻസാർ സ്കൂൾ ഡയറക്ടർ) ഷൈനി ഹംസ ( സ്കൂൾ പ്രിൻസിപ്പാൾ) എന്നിവർ അദരവ് എറ്റുവാങ്ങി സംസാരിച്ചു. മികച്ച അധ്യാപക അവാർഡ് നേടിയ പൂർണിമ ടി. തത്തമ്മൽ, ഒ. പി ഫൗസിയ എന്നിവരെ ആദരിച്ചു. കോളജ് പ്രിൻസിപ്പാൾ ഡോ. മഹമൂദ് ശിഹാബ് അധ്യക്ഷത വഹിച്ചു. ഫാത്തിമ സഫ , ജസ്ന എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ആസിയ എ സ്വഗതവും അഫ്റ അക്ബർ നന്ദിയും പറഞ്ഞു.



Previous Post Next Post