മന്ത്രി എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ കൊണ്ടുവരാന്‍ എന്‍ സി പിയില്‍ നീക്കം
ആലപ്പുഴ | എ കെ ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് തോമസ് കെ തോമസ് എം എല്‍ എക്ക് മന്ത്രിസ്ഥാനം നല്‍കാനുള്ള നീക്കം എന്‍ സി പിയില്‍ ശക്തമായി.
പാര്‍ട്ടി പ്രസിഡന്റ് പി സി ചാക്കോ, മന്ത്രി മാറ്റത്തിനു പിന്തുണ നല്‍കിയതായും അതിനാല്‍ മന്ത്രിമാറ്റത്തിന് സാധ്യത തെളിഞ്ഞതായും സൂചനകള്‍ പുറത്തുവരുന്നു. എന്നാല്‍ മന്ത്രി ശശീന്ദ്രന്‍ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ല. മന്ത്രിസ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാല്‍ താന്‍ എം എല്‍ എ സ്ഥാനം രാജിവെക്കും എന്നു ശശീന്ദ്രന്റെ ഭീഷണിമുഴക്കിയതായി സൂചനയുണ്ട്.
ഇതോടെ വിഷയത്തില്‍ അന്തിമ തീരുമാനം ശരദ് പവാറിന് വിട്ടു. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തോട് തനിക്ക് ഒന്നും അറിയില്ലെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ല. തന്നോട് ആരും ചര്‍ച്ച നടത്തിയിട്ടില്ല. കുറെ കാലമായി ഇത്തരത്തില്‍ വാര്‍ത്ത വരുന്നുണ്ട്. പാര്‍ട്ടിയില്‍ അങ്ങിനെ ഒരു ചര്‍ച്ചയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.