വെളിയംകോട്‌ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റി ചങ്ങരംകുളത്ത്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

 വെളിയംകോട്‌ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റി ചങ്ങരംകുളത്ത്‌ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.



ചങ്ങരംകുളം : രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചന നടത്തിയ ക്രമ സമാധാന ചുമതലയുള്ള എ ഡി ജി പി എം ആർ അജിത്കുമാർ ഉൾപ്പടെയുള്ള പോലീസ്‌ ഉദ്യോഗ്സ്ഥരെ സംരക്ഷിക്കുന്ന, അഭ്യന്തര വകുപ്പിനെ ക്രിമിനൽ വൽക്കരിച്ച കേരളത്തിന്റെ മുഖ്യ മന്ത്രി പിണറായി രാജി വെക്കണം എന്ന് യു ഡി എഫ്‌ ജില്ല ചെയർമാൻ പി ടി അജയ്മോഹൻ ആവശ്യപ്പെട്ടു. മാഫിയ സംരക്ഷകനായ മുഖ്യ മന്ത്രി രാജി വെക്കണം എന്നാവശ്യപ്പെട്ട്‌ കെ പി സി സി അഹ്വാനം പ്രകാരം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ കൂട്ടായമയുടെ ഭാഗമായി വെളിയംകോട്‌ ബ്ലോക്ക്‌ കോൺഗ്രസ്സ്‌ കമ്മറ്റി ചങ്ങരംകുളത്ത്‌ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം. 

വെളിയംകൊട്‌ ബ്ലോക്ക്‌ കോൺ ഗ്രസ്സ്‌ കമ്മറ്റി പ്രസിഡന്റ്‌ പി ടി അബ്ദുൽ കാദർ അധ്യക്ഷം വഹിച്ചു. യോഗത്തിൽ ജില്ല കോൺഗ്രസ്സ്‌ കമ്മറ്റി ജനറൽ സെക്രട്ടറി അഡ്വ.സിദ്ദിഖ്‌ പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി. ഷാജി കാളിയത്ത്‌, അനന്തകൃഷൺൻ മാസ്റ്റർ, നാഹിർ ആലുങ്ങൽ,സുരേഷ പാട്ടത്തിൽ,വി കെ അനസ്‌ മാസ്റ്റർ,രഞ്ജിത്ത്‌ അടാട്ട്‌, ഹുറൈർ കൊടക്കാട്‌,പ്രസാദ്‌ പ്രണവം എന്നിവർ സംസാരിച്ചു.



Previous Post Next Post