ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ചു അധ്യാപകരെ ആദരിച്ചു.

ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ദിനത്തോടനുബന്ധിച്ചു അധ്യാപകരെ ആദരിച്ചു.


കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിച്ചു. അറിവിന്റെ  ലോകത്തേക്ക് വെളിച്ചം നൽകിയ അധ്യാപകരെ സ്നേഹപൂർവ്വം ഉപഹാരം നൽകി ആദരിച്ചു. സ്കൂൾ മാനേജർ  ഫാ ബെഞ്ചമിൻ  ഓ ഐ സി സ്കൂൾ പ്രിൻസിപ്പൽ  ഫാ യാക്കോബ് ഓ ഐ സി എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ ലീഡർ ഫവാസ് കബീർ, അസിസ്റ്റന്റ് സ്കൂൾ ലീഡർ നന്ദകിഷോർ ടി. സി എന്നിവർ നേതൃത്വം നൽകി. പരീക്ഷയുടെ തിരക്കുകൾക്കിടയിലും കുട്ടികൾ തങ്ങളുടെ അധ്യാപകർക്കായി ആശംസകാർഡുകൾ തയ്യാറാക്കി നൽകി.



Previous Post Next Post