പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ.



പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ.തൃശൂർ  പറവട്ടാനി സ്വദേശി അരയ്ക്കാലുംകുടി വീട്ടിൽ 38 വയസ്സുള്ള  വിനീതിനെ ആണ്  മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ  14 ന്  ആണ്  കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ പിതാവിൻറെ വീട്ടിലെത്തിയാണ് പ്രതി  ലൈംഗിക അതിക്രമം നടത്തിയത്. സംഭവമറിഞ്ഞ വീട്ടുകാർ  മണ്ണുത്തി പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ മണ്ണുത്തി പോലീസ് പ്രതിക്കെതിരെ പോക്സോ കേസ് റെജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പറവട്ടാനിയിൽ പിടികൂടുകയായിരുന്നു. മണ്ണുത്തി സബ് ഇൻസ്പെക്ടർ ബൈജു കെ.സിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.



Previous Post Next Post