ജാനമ്മ കുഞ്ഞുണ്ണിയുടെ പുതിയ നോവല്‍ 'ശിവകാമി' മുഖ്യമന്ത്രി പ്രകാശനം ചെയ്തു
തിരുവനന്തപുരം: ജാനമ്മ കുഞ്ഞുണ്ണി എഴുതിയ പുതിയ ട്രാൻസ്ജെന്‍റർ നോവല്‍ 'ശിവകാമി' മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ചേർന്ന ചടങ്ങില്‍ കവി പ്രഭാ വർമ്മക്ക് നല്‍കിയായിരുന്നു പ്രകാശനം.
ദ്വിലിംഗവിഭാഗത്തില്‍പെട്ട മുരളി എന്ന ശിവകാമിയുടെ ശോകനിർഭരമായ ജീവിതകഥയാണ് ശിവകാമി. പരിഷ്കൃത സമൂഹത്തില്‍ പാർശ്വവല്‍ക്കരിക്കപ്പെട്ട ഒരു വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന ശിവകാമി ഒരു പുതിയ വായനയ്ക്ക് വഴി തുറക്കും. ജാനമ്മ കുഞ്ഞുണ്ണിയടെ 18ാമത്തെ കൃതിയാണിത്.
2022ല്‍ പ്രഭാത് ബുക്സിന്‍റെ നോവല്‍ അവാർഡ് 'ഇരുനിറ പക്ഷികള്‍ക്കും' 2023ല്‍ സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡും 2024ല്‍ 'പറയാതെ പോയത്' എന്ന നോവലിന് അബൂദബി ശക്തി അവാർഡും നേടിയിട്ടുണ്ട്.
ശിവകാമി പ്രകാശന ചടങ്ങില്‍ സേവ്യർ പുല്‍പാട്, വില്‍സണ്‍ സാമുവല്‍, രവി കേച്ചേരി, സുരേഷ് ഒഡേസ തുടങിയ 'നന്മ' ഭാരവാഹികളും പങ്കെടുത്തു.