ഗുരുവായൂർ മേഖലയിലെ സ്വർണക്കവർച്ചസംഘം അറസ്റ്റിൽ; അറസ്റ്റിലായവരിൽ കുന്നംകുളം കിഴൂർ സ്വദേശിയും

ഗുരുവായൂർ മേഖലയിലെ സ്വർണക്കവർച്ചസംഘം അറസ്റ്റിൽ; അറസ്റ്റിലായവരിൽ കുന്നംകുളം കിഴൂർ സ്വദേശിയും 

ഗുരുവായൂർ :കഴിഞ്ഞ ദിവസങ്ങളായി ഗുരുവായൂർ പ്രദേശ വാസികളുടെ ഉറക്കം കെടുത്തിയിരുന്ന സ്വർണ്ണം കവർച്ചാസംഘം അറസ്റ്റിൽ.ഇരു ചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ടു ഇരു ചക്ര വാഹനത്തിൽ പിന്തുടർന്ന് കൈചെയിൻ പൊട്ടിച്ച് കടന്നുകളയുന്ന രണ്ടംഗ സംഘമാണ് ഗുരുവായൂർ പോലീസിന്റെ പിടിയിലായത്. കുന്നംകുളം കിഴൂർ സ്വദേശി പുത്തിയിൽ വീട്ടിൽ 26 വയസ്സുള്ള ശ്രീക്കുട്ടൻ, ചാവക്കാട് തിരുവത്ര സ്വദേശി കണ്ണിച്ചി വീട്ടിൽ 24 വയസ്സുള്ള അനിൽ എന്നിവരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.



Previous Post Next Post