ആരാണ് ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവനായ ക്രിക്കറ്റര്‍?,സഞ്ജു സാംസണോ റുതുരാജ് ഗെയ്ക്‌വാദോ; മറുപടി നല്‍കി പിയൂഷ് ചൗള

 ആരാണ് ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവനായ ക്രിക്കറ്റര്‍?,സഞ്ജു സാംസണോ റുതുരാജ് ഗെയ്ക്‌വാദോ; മറുപടി നല്‍കി പിയൂഷ് ചൗള



മുംബൈ: ഇന്ത്യൻ ടീമില്‍ അവസരങ്ങള്‍ നിഷേധിക്കുന്ന കാര്യത്തില്‍ മഹാരാഷ്ട്രക്കാരുടെ സഞ്ജു സാംസണാണ് റുതുരാജ് ഗെയ്ഗ്‌വാദെന്നാണ് ആരാധകര്‍ പറയാറുള്ളത്.


ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലുമെല്ലാം നിരന്തരം മികവ് കാട്ടിയിട്ടും സഞ്ജുവിനെപ്പോലെ തന്നെ റുതുരാജിനും ഇന്ത്യൻ ടീമില്‍ തുടര്‍ച്ചയായ അവസരങ്ങള്‍ കിട്ടിയിട്ടില്ല. കഴിഞ്ഞ ദിവസം ശുഭാങ്കര്‍ മിശ്രക്ക് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഇന്ത്യൻ താരം പിയൂഷ് ചൗളയോടും ഇതേ ചോദ്യമെത്തി.


ഇന്ത്യയിലെ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്റര്‍ ആരാണ്, സഞ്ജു സാംസണോ അതോ റുതുരാജ് ഗെയ്ക്‌വാദോ എന്നായിരുന്നു ചോദ്യം. ഇതിന് പിയൂഷ് ചൗള നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. രണ്ട് പേരും തന്‍റെ സുഹൃത്തുക്കളാണെന്നും അതുകൊണ്ട് തന്നെ ഈ ചോദ്യത്തിന് ഉത്തരം നല്‍കുക കുറച്ച്‌ പ്രയാസമാണെന്നുമായിരുന്നു പിയൂഷ് ആദ്യം പറഞ്ഞത്. രണ്ടു പേരെയും നിര്‍ഭാഗ്യവാന്‍മാര്‍ എന്ന് പറയാന്‍ പറ്റില്ല, പലപ്പോഴും ടീം കോംബിനേഷൻ പോലെയുള്ള കാരണങ്ങള്‍ കൊണ്ടും പരിഗണിക്കപ്പെടാതിരിക്കുന്നതാണെന്ന് പിയൂഷ് ചൗള പറഞ്ഞു.



Previous Post Next Post