സെമിനാർ സംഘടിപ്പിക്കും

 സെമിനാർ സംഘടിപ്പിക്കും



പന്നിത്തടം: ചിറമനേങ്ങാട് കോൺകോർഡ് ഇംഗ്ലീഷ് ഹയർസെക്കൻഡറി സ്കൂളിൽ ഇസ്ലാമിക് & അറബിക് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ "ഉസ് വത്തു നബി(സ)" എന്ന പേരിൽ നബിയുടെ ജീവിത ദർശനത്തെ ആസ്പദമാക്കി സെമിനാർ നാളെ രാവിലെ 9:30 മുതൽ 1മണി വരെ സ്കൂൾ ഹയർ സെക്കന്ററി ബ്ലോക്കിൽ സംഘടിപ്പിക്കും.


 സമസ്ത കേരള ജംഇയ്യത്തുൽ ഖുതുബ സംസ്ഥാന സെക്രട്ടറി സ്വാലിഹ് അൻവരി ചേകന്നൂർ, ഫാദർ ഡോക്ടർ സണ്ണി ചാക്കോ, പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ എന്നിവർ വിഷയാവതരണം നടത്തുകയും സുന്നി വോയിസ് ദ്വൈവാരിക എഡിറ്റർ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മോഡറേറ്റർ ആവുകയും ചെയ്യും.

 സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. 

1- 10 -2024 ചൊവ്വ രാവിലെ 10 മണി മുതൽ ഒരു മണി വരെ നടക്കുന്ന സ്റ്റുഡൻസ് അക്കാഡമിക് സെമിനാറിൽ ഇരുപതോളം വിദ്യാർഥികൾ വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്യും



Previous Post Next Post