വടക്കേക്കാട് കുടുംബശ്രീ യൂണിറ്റിൽ ജീവൻ രക്ഷാ ബോധവൽകരണ ക്ലാസ് നടന്നു.
വടക്കേക്കാട്: ഗ്രാമപഞ്ചായത്ത് കൊമ്പന്തറ പതിനാലാം വാർഡിലെ കാരുണ്യം, പ്രമത, നന്മ,പുനർജ്ജനി എന്നീ കുടുംബശ്രീ യൂണിറ്റിൽ ജീവൻ രക്ഷാ ബോധവൽകരണ ക്ലാസ് നടന്നു.
വടക്കേകാട് കമ്മ്യൂണിറ്റി കൗൺസിലർ ഭാഗ്യലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.
കുന്നംകുളം അഗ്നിരക്ഷാനിലയം സ്റ്റേഷൻ ഒഫീസർ വിജയ് കൃഷ്ണയുടെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രവീന്ദ്രൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടോണി ജോസ്, എന്നിവർ ക്ലാസ് എടുത്തു.
സിവിൽ ഡിഫൻസ് അംഗങ്ങളായ സജീഷ്, മീന സഹദേവൻ, സുനിൽ, റിജീഷ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ നിഷബിനോജ് സ്വാഗതവും, എഎച്ച് സി ആർ പി ജംഷീല നന്ദിയും പറഞ്ഞു.