ചേര്‍ത്തലയില്‍ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു; ഒളിപ്പിച്ചത് അമ്മയുടെ സുഹൃത്തിന്റെ ശുചിമുറിയില്‍
ആലപ്പുഴ | ചേര്‍ത്തലയില്‍ കാണാതായ നവജാതശിശുവിന്റെ മൃതദേഹം കണ്ടത്തെി. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മയും കാമുകനും പോലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പറയുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തുകയാണ്. അമ്മ ആശയും സുഹൃത്ത് രതീഷും ചേര്‍ന്ന് കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ രതീഷിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹം രതീഷിന്റെ വീടിന് സമീപം കുഴിച്ചിട്ടെന്നാണ് ഇരുവരും പോലിസിന് നല്‍കിയ മൊഴി.
കുഞ്ഞിനെ തൃപ്പൂണിത്തുറ സ്വദേശികള്‍ക്ക് വിറ്റുവെന്നായിരുന്നു ആദ്യം മാതാവും സുഹൃത്തും പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. വയറ്റില്‍ മുഴയാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയായ ചേര്‍ത്തല ചേന്നം പള്ളിപ്പുറം 17-ാം വാര്‍ഡ് സ്വദേശിനിയായ യുവതി ഓഗസ്റ്റ് 31-നാണ് പ്രസവശേഷം ആശുപത്രി വിട്ടത്. എന്നാല്‍, യുവതി വീട്ടിലെത്തിയെങ്കിലും മൂന്നാമത്തെ കുഞ്ഞ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നില്ല. കുഞ്ഞിനെ കാണാതായതോടെ ആശാവര്‍ക്കര്‍മാരാണ് ജനപ്രതിനിധികളെയും തുടര്‍ന്ന് ചേര്‍ത്തല പോലീസിലും വിവരമറിയിച്ചത്.ആശാപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൃപ്പൂണിത്തുറയിലെ മക്കളില്ലാത്ത ദമ്പതികള്‍ക്കു നല്‍കിയെന്നായിരുന്നു യുവതിയുടെ മറുപടി.