അക്യുപഞ്ചർ ഫെഡറേഷൻ കേരള തൃശ്ശൂർ ചാപ്റ്ററിന്റെ ക്യാമ്പയിന് തുടക്കമായി

 അക്യുപഞ്ചർ ഫെഡറേഷൻ കേരള തൃശ്ശൂർ ചാപ്റ്ററിന്റെ ക്യാമ്പയിന് തുടക്കമായി 



കുന്നംകുളം:ജീവിതശൈലി രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന കേരളീയർക്ക് ആശ്വാസമായി"ആരോഗ്യ കേരളത്തിന് അക്യുപങ്ചറിൻ്റെ കൈത്താങ്ങ്" സാന്റിയോ 25 എന്നപേരിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ക്യാമ്പയിൻ ഉദ്ഘാടനവും അക്യുപഞ്ചർ ഫെഡറേഷൻ കേരള തൃശ്ശൂർ ചാപ്റ്ററിന്റെ സമ്മേളനവും കുന്നംകുളം പ്രസ് ക്ലബ് ഹാളിൽ നടന്നു. എഫ് കെ തൃശൂർ ചാപ്റ്റർ പ്രസിഡണ്ട് ഭാസി മ നാസിർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നോമിനി മുഹമ്മദ് ഷാഹിദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്, സെക്രട്ടറി ഷാമിർ സെക്രട്ടറിമാരായ ജാസ്മിൻ, റജിത എന്നിവർ പങ്കെടുത്തു. കോഴ്സ് കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടന്നു. സുലൈഖ അബ്ദുൽ അസീസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.



Previous Post Next Post