തിരുവെങ്കിടം, കര്‍ണ്ണംകോട്ട് ബസാര്‍ റോഡുകള്‍ അടക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയര്‍മാന്‍

 തിരുവെങ്കിടം, കര്‍ണ്ണംകോട്ട് ബസാര്‍ റോഡുകള്‍ അടക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് നഗരസഭ ചെയര്‍മാന്‍



ഗുരുവായൂര്‍ തിരുവെങ്കിടം, കര്‍ണ്ണംകോട്ട് ബസാര്‍ എന്നീ റോഡുകള്‍ നഗരസഭ അടക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ എം കൃഷ്ണദാസ് അറിയിച്ചു. റെയില്‍വേ മേല്‍പ്പാലം ഇപ്പോഴും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞദിവസം മേല്‍പ്പാലത്തിന് സമീപം ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് നഗരസഭയോ പിഡബ്ല്യുഡിയോ പോലീസോ സ്ഥാപിച്ചതായിരുന്നില്ല. നഗരസഭ ഗേറ്റ് സ്ഥാപിച്ച് റോഡ് അടക്കാനുള്ള നീക്കം നടത്തുകയാണെന്ന് ആരോപിച്ച് യു ഡി എഫ് സമരം നടത്തിയിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമാണ്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള തിരുവെങ്കിടം, കര്‍ണംകോട്ട് ബസാര്‍ റോഡുകള്‍ നഗരസഭ തന്നെയാണ് പരിപാലിക്കുന്നത്. മേല്‍പ്പാലത്തിന് സമീപം റാമ്പ് സ്ഥാപിക്കുമ്പോള്‍ ഉയര്‍ന്നുവന്ന തര്‍ക്കങ്ങള്‍ നഗരസഭ ഇടപെട്ടാണ് പരിഹരിച്ചത്. മറ്റു പ്രചാരണങ്ങളെല്ലാം തികച്ചും രാഷ്ട്രീയപ്രേരീതവും അടിസ്ഥാന രഹിതവുമാണെന്നും ചെയര്‍മാന്‍ എം. കൃഷ്ണദാസ് അറിയിച്ചു.



Previous Post Next Post