സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു

സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു



പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂളിൽ ശാസ്ത്ര വിസ്മയങ്ങളുടെ ലോകം തുറന്നിടുന്ന  സയൻസ് എക്സിബിഷൻ വർണ്ണാഭമായ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ്  ഷൈനി ഹംസ എക്സിബിഷന്റെ ഉദ്ഘാടനം നിർവഹിച്ചു. സയൻസ് എക്സിബിഷനിൽ പ്രദർശനത്തിനായി 50ലധികം മോഡലുകൾ ഉൾപ്പെടുത്തിയിരുന്നു ചന്ദ്രയാൻ 3 മോഡൽ, സോളാർ കുക്കർ തുടങ്ങിയ വിദ്യാർത്ഥികളുടെ സൃഷ്ടി പാടവത്തിന്റെ ഉദാഹരണങ്ങളായിരുന്നു. വിദ്യാർത്ഥികൾ അവതരിപ്പിച്ച മോഡലു കൾക്ക്  സയൻസ് വിഭാഗം മേധാവി ശ്രീമതി ദീപ ഇവി യും ശാസ്ത്ര അധ്യാപകരും നേതൃത്വം നൽകി.വിദ്യാർഥികളും അധ്യാപകരും ചേർന്ന് ശാസ്ത്രയാത്രയ്ക്ക് പുതിയ അധ്യായങ്ങൾ ചേർത്ത ഈ പരിപാടിയിലൂടെ'ശാസ്ത്രം ജീവിതത്തിലേക്ക് ജീവിതം ശാസ്ത്രത്തിലേക്ക്' എന്ന സന്ദേശം പ്രചരിപ്പിച്ചു. സ്റ്റിൽ മോഡൽ, വർക്കിങ്ങ് മോഡൽ, പ്രെസൻ്റേഷൻ എന്നീ കാറ്റഗറികളിൽ മികച്ച പ്രദർശനങ്ങൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫിയും സമ്മാനിച്ചു.



Previous Post Next Post