ഒരുമാസം മുമ്പ് നല്‍കിയതില്‍ പീഡന ആരോപണമില്ല; നിവിന്‍ പോളിക്കെതിരായ യുവതിയുടെ പരാതിയില്‍ പൊരുത്തക്കേടുകള്‍
കൊച്ചി | നടന്‍ നിവിന്‍ പോളിക്കെതിരായ യുവതിയുടെ പരാതികളില്‍ പൊരുത്തക്കേടുകള്‍. യുവതി ഒരുമാസം മുമ്പ് നല്‍കിയ പരാതിയില്‍ പീഡന ആരോപണമുണ്ടായിരുന്നില്ല.
നിവിന്‍ പോളിയും കൂട്ടരും മര്‍ദിച്ചുവെന്നായിരുന്നു ആദ്യ പരാതി. പോലീസിന്റെ പ്രാഥമികാന്വേഷണത്തിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. ആശുപത്രി രേഖകള്‍ ഹാജരാക്കാനും യുവതിക്ക് കഴിഞ്ഞില്ലെന്ന് പോലീസ് പറഞ്ഞു.
നിവിന്‍ പോളി കഴിഞ്ഞ നവംബറില്‍ ദുബൈയില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പുതിയ പരാതി. സിനിമയില്‍ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി എറണാകുളം ഊന്നുകല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
കേസില്‍ നിവിന്‍ പോളി ആറാം പ്രതിയും നിര്‍മാതാവ് എ കെ സുനില്‍ രണ്ടാം പ്രതിയുമാണ്. ശ്രേയ, ബഷീര്‍, കുട്ടന്‍ എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.